പരാതി നല്‍കാൻ ഇനി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട

തൃശൂര്‍: സാധാരണക്കാര്‍ക്ക് സഹായമായി പൊലീസിൻറെ 'തുണ' ഓണ്‍ലൈൻ സംവിധാനത്തിന് തുടക്കമായി. പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങാതെ എസ്ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്ക് 'തുണ'യിലൂടെ പരാതി നല്‍കാം.

പരാതി നല്‍കാൻ ഇനി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട.എസ്ഐയെ കാത്തുനില്‍ക്കുകയും വേണ്ട. ഗുഗിളില്‍ 'തുണ' എന്ന് സേര്‍ച്ച് ചെയ്താല്‍ പോര്‍ട്ടല്‍ ലഭിക്കും. സ്വന്തമായി ആദ്യം ലോഗിൻ ചെയ്യുക. പേര് വിലാസം തെളിയിക്കുന്ന രേഖ,മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്താല്‍ ഐഡി തയ്യാറാകും.

മൊബൈലില്‍ ലഭിക്കുന്ന ഒട്ടിപ്പി നമ്പര്‍ ടൈപ്പ് ചെയ്താല്‍ 'തുണ' അക്കൗണ്ടകും. മൈക്ക് ഉപയോഗിക്കാനുളള അനുമതി,സ്വഭാവ സര്‍ട്ടിഫിക്കറ്റ്,ജാഥയ്ക്കുളള അനുമതി എന്നിവയ്ക്കെല്ലാം തുണ തുണയാകും. സംസ്ഥാനത്ത് ആദ്യമായി തൃശൂരാണ് തുണ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.ഇവിടെ വിജയകരമായതിനെ തുടര്ന്നാണ് സംസ്ഥാനവ്യാപകമാക്കിയത്. ഉടൻ തുണ മൊബൈല്‍ ആപ്പും പുറത്തിറക്കും.