തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ പോലീസ് സ്ഥാപിച്ച 'നോ പാര്‍ക്കിംഗ്' ബോര്‍ഡ് കിണറ്റില്‍ തള്ളിയവര്‍ പിടിയിലായി. നെല്ലായി ആലത്തൂര്‍ കൊപ്പഞ്ചേരി സുനീഷ്, കൊടകര ചെറുവത്തൂര്‍ചിറ കരീം പറമ്പില്‍ ജിനില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. 

ബോര്‍ഡ് കൊടകര പഴയ മാര്‍ക്കറ്റിനകത്തെ കിണറിലാണ് തള്ളിയത്. രണ്ടു പേരും ഓട്ടോറിക്ഷ തൊഴിലാളികള്‍ ആണ്. പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ഓട്ടോറിക്ഷാത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.