കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിക്കായുള്ള പോലീസ് അന്വേഷണം തുടരുന്നു. പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുമെന്ന സൂചനയില്‍ വിവിധ ജില്ലകളിലെ കോടതി പരിസരങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാണ്. പള്‍സര്‍ സുനിയും, മറ്റൊരു പ്രതി വിജേഷും ഒരുമിച്ചുണ്ടെന്നാണ് പോലീസ് നിഗമനം. 12 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. തമിഴ്‌നാട്ടിലും, കര്‍ണാടകയിലും നിരീക്ഷണമുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ റയില്‍വേസ്റ്റേഷനുകളില്‍ ലുക്കൗട്ട് നോട്ടീസ് പതിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന് ആറു ദിവസമായിട്ടും മുഖ്യപ്രതിയെ പിടിക്കാത്തത് പോലീസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.