കാണാതായ യുവാവിനെ കണ്ടെത്തുന്നയാൾക്ക് വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് ലണ്ടൻ പൊലീസ്. രണ്ട് വർഷം മുമ്പ് കാണാതായ സാൽഫോർഡ് സ്വദേശി മൈക്കൽ മാർട്ടിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പൊലീസ് വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. 

മാഞ്ചസ്റ്റർ: കാണാതായ യുവാവിനെ കണ്ടെത്തുന്നയാൾക്ക് വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് ലണ്ടൻ പൊലീസ്. രണ്ട് വർഷം മുമ്പ് കാണാതായ സാൽഫോർഡ് സ്വദേശി മൈക്കൽ മാർട്ടിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പൊലീസ് വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. 'ഭൂമുഖത്ത് നിന്നും അപ്രത്യക്ഷനായ'ആളെ കണ്ടെത്തുന്നവർക്ക് വൻ തുക പ്രതിഫലം എന്നായിരുന്നു പൊലീസിന്റെ പരസ്യം. 

2016ൽ ബോൾട്ടണിലെ കെയർസ്ലിയിലെ ഒരു പെട്രോൾ സ്റ്റേഷനിനിൽ വച്ചാണ് അവസാനമായി മൈക്കലിനെ കണ്ടത്. അന്ന് മൈക്കലിന് 25 വയസായിരുന്നു. പെട്ടെന്നുള്ള മൈക്കലിന്റെ തിരോധാനം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് സൂപ്രണ്ട് ലെവിസ് ഹ്യൂഗ്സ് പറഞ്ഞു. രണ്ട് വർഷത്തോളമായി മൈക്കലിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. 

എന്നാൽ ഇതുവരെ ഒരു തുമ്പും കിട്ടാത്തതിനാലാണ് പൊലീസ് വാഗ്ദാനവുമായി രംഗത്തെത്തിയത്. നാൽപ്പത്തിയഞ്ച് ലക്ഷം രൂപയാണ് മൈക്കലിനെ കണ്ടെത്താൻ സഹായിക്കുന്നയാൾക്ക് പൊലീസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൈക്കലിന്റെ തിരോധാനത്തെകുറിച്ചുള്ള വിവരങ്ങൾ പുറത്ത് കൊണ്ടു വരണം. അയാളുടെ കുടുംബത്തിന് നീതി കിട്ടണം. അതിനാണ് ഇത്രയും തുക വാഗ്ദാനം ചെയ്തതെന്ന് ഹ്യൂഗ്സ് വ്യക്തമാക്കി.