മലപ്പുറം എം.എസ്.പി ക്യാമ്പില്‍ പൊലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി രണ്‍ദീപാണ് ഇന്ന് വൈകുന്നേരത്തോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ ഉടനെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി നല്‍കാത്തതിനെ തുടര്‍ന്നുള്ള നിരാശയാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.