ബന്ധുക്കളുടെ കൂടെ ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു ഉദ്യോഗസ്ഥന്‍. ഇതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

മുംബൈ: മരണപ്പെട്ട സഹോദരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേ പൊലീസ് ഉദ്യോഗസ്ഥന് ഹൃദയാഘാതം. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയിലെ ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് അന്തരിച്ച വിജയ് മോര്‍. വിജയ് മോറിന്‍റെ സഹോദരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബന്ധുക്കളുടെ കൂടെ ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു വിജയ് മോര്‍. നവി മുംബൈയുടെ അടുത്ത് വാഷിയില്‍ വച്ചാണ് ഇയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.