തിയേറ്ററില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം കേസെടുക്കാന്‍ വൈകിയതില്‍ നടപടി ചങ്ങരംകുളം എസ്ഐയെ സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: ചങ്ങരംകുളത്ത് തിയേറ്ററില്‍ 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ നടപടി. ചങ്ങരംകുളം എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. 

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേസിലെ പ്രതിയായ തൃത്താല സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് പിടിച്ചത്. നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിക്കെതിരെ കേസ് എടുക്കുകയായിരുന്നു. മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18 നായിരുന്നു സംഭവം.

തിയേറ്ററിലെ സിസിടിവിയിലാണ് ഈ ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈന് കൈമാറുകയായിരുന്നു. ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ പൊലീസിന് ദൃശ്യങ്ങള്‍ കൈമാറിയിട്ടും വാര്‍ത്ത പുറത്തുവിട്ടശേഷം മാത്രമാണ് കേസ് എടുക്കാന്‍ തയ്യാറായിരിക്കുന്നത് എന്ന ആരോപണത്തിന് പിന്നാലെയാണ് സസ്പെന്‍ഡ് നടപടി. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. അമ്മയെയും കുട്ടിയെയും ഇയാള്‍ ഒരുമിച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.