പൊലീസില്‍ വീണ്ടും ദാസ്യപ്പണി
തിരുവനന്തപുരം:സായുധസേന എഡിജിപി സുധേഷ് കുമാറിന്റെ വീട്ടില് പൊലീസുകാരുകൊണ്ട് ദാസ്യപ്പണിയെടുപ്പിച്ചത് വന് വിവാദമായിരുന്നു. എന്നാല് ഈ വാര്ത്തയ്ക്ക് പിന്നാലെ എസ്എപി ഡെപ്യൂട്ടി കമാന്ഡന്റ് പി.വി രാജുവിന്റെ വീട്ടിലും പൊലീസുകാര്ക്ക് ദാസ്യപ്പണിയെന്ന് വാര്ത്ത.
വീട്ടില് ടൈല്സ് പതിക്കാന് ക്യാംപ് ഫോളോവേഴ്സിനെ നിയോഗിക്കുകയായിരുന്നു പി.വി രാജു. എന്നാല് സംഭവം വിവാദമായതോടെ നാളെ മുതല് വരേണ്ടെന്ന് ഡെപ്യൂട്ടി കമാന്ഡറ്റ് പി.വി രാജു ഇവരെ അറിയിക്കുകയായിരുന്നു.എന്നാല് സംഭവം പുറത്തായതോടെപി.വി രാജുവിനെതിരെ പരാതി നല്കുമെന്ന് പൊലീസ് അസോസിയേഷന് പറഞ്ഞു. രാജുവിനെതിരെ ക്യാംപ് ഫോളോവേഴ്സ് അസോസിയേഷനും പരാതി നല്കും.
