കൊല്ലം: പിടികൂടാനെത്തിയ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കൊല്ലം പരവൂരിലാണ് സംഭവം. പരവൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്ററബിള്‍ ഉണ്ണിക്കാണ് പരിക്കേറ്റത്. ഒഴുകുപാറ സ്വദേശിയായ പ്രതിമണികണ്ഠനെതിരെ സമീപവാസികള്‍ നല്‍കിയ പരാതിയുടെ അടസ്ഥാനത്തില്‍ സ്ഥലത്തെത്തിയതായിരുന്നു പ്രദേശത്തെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഉണ്ണി. എന്നാല്‍ വീട്ടില്‍ വച്ച് മണികണ്ഠന്‍ കൈമഴു ഉപയോഗിച്ച് ഉണ്ണിയെ വെട്ടിയ ശേഷം രക്ഷപ്പെട്ടു. കാലിനും കൈകള്‍ക്കും പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണികണ്ഠനെ പിന്നീട് പൊലീസ് സംഘം പിടികൂടി.