കൊട്ടാരക്കര: പത്തനാപുരം പിറവന്തൂരില്‍ 16 വയസുകാരി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്ത് മുറിവേറ്റ പാടുകളുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കും. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ നേരത്തെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്നു രാവിലെയോടെയാണ് പത്തനാപുരം പിറവന്തൂരില്‍ 16 വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ധരും പൊലിസും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.