പൂഞ്ഞാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി പ്രദേശിക നേതാക്കള്‍ക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയ കെ.എന്‍ നസീര്‍ 13 ദിവസം മുമ്പാണ് ആക്രമിക്കപ്പെട്ടത്. നഗരസഭാ ഭരണത്തിലെ ക്രമക്കേടിനെ ചൊല്ലിയുള്ള വാര്‍ത്തയുടെ പകര്‍പ്പ് സി.ഡി.യിലാക്കാന്‍ എത്തിയപ്പോള്‍ ലോക്കല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവും അടക്കമുള്ളവര്‍ നസീറിനെ അക്രമിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് കൈയ്‌ക്കും 
കാലിനും ചലനശേഷി നഷ്‌ടപ്പെട്ട നിലയിരുന്ന നസീര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. 

കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത ആറ് പ്രതികളെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു. പൊലീസില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ മ‍ര്‍ദ്ദനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വം,. ഇതിനിടെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാട്ടുപേട്ടയില്‍ ഹര്‍ത്താ‌ല്‍ നടത്തി.