കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിർ ഷായുടെ സഹോദരന്‍ സമദിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് സമദിനെ ചോദ്യം ചെയ്യുന്നത്.

കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേ​സി​ൽ ര​ണ്ടാം കു​റ്റ​പ​ത്രം ത​യാ​റാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലീ​സ് ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഈ ​മാ​സം അ​വ​സാ​ന​മോ അ​ടു​ത്ത​മാ​സം ആ​ദ്യ​മോ കു​റ്റ​പ​ത്രം കോട​തി​യി​ൽ സ​മ​ർ​പ്പി​ച്ചേ​ക്കും. ദി​ലീ​പി​നെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ര​ണ്ടാം കു​റ്റ​പ​ത്ര​വും പ​ൾ​സ​ർ സു​നി​യെ മു​ഖ്യ പ്ര​തി​യാ​ക്കി​യു​ള്ള ഒ​ന്നാം കുറ്റ​പ​ത്ര​വും ഒ​ന്നി​ച്ചു വി​ചാ​ര​ണ ന​ട​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലേ​ക്കാ​ണ് പോ​ലീ​സ് നീ​ങ്ങു​ന്ന​ത്.