തിരുവനന്തപുരം: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ളവരെയാണ് ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം എസ്.യു.ടി റോയല്‍, കൊട്ടിയം കിംസ് ആശുപത്രികളിലെ ഡോക്ടര്‍മാരെയും ചോദ്യം ചെയ്യുന്നുണ്ട്. കൊല്ലം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അശോകന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം കൊല്ലം മെഡിസിറ്റി, മെ‍ഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തിരുന്നു.