ഗൃഹനാഥന്‍റെ മൃതശരീരം ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫ്രിഡ്ജിനുള്ളിലാണ് ഭാര്യയുടെ മൃതദേഹമെങ്കില്‍ മൂത്തമകളുടെ ശരീരം ഒരു സ്യൂട്ട്‌കേസിനുള്ളിലായിരുന്നു. അലമാരയ്ക്കുള്ളിലും മുറിയിലുമായാണ് മറ്റ് രണ്ട് പെണ്‍മക്കളുടെയും മൃതശരീരം കിട്ടിയത്
അലഹബാദ്; അലഹബാദിനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കുടുംബത്തിലെ അഞ്ചുപേരെ പൂട്ടിയിട്ട വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹനാഥനും ഭാര്യയും മൂന്ന് പെണ്‍മക്കളുമാണ് മരിച്ചത്. ദുമംഗജിലാണ് സംഭവം.
പകല്‍ ഏറെയായിട്ടും വീട് തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നി. ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പൂട്ടിയിട്ട വീട് തുറന്നപ്പോള്‍ ഏവരും ഞെട്ടി. വീട്ടുകാരെല്ലാം മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ഗൃഹനാഥന്‍റെ മൃതശരീരം ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫ്രിഡ്ജിനുള്ളിലാണ് ഭാര്യയുടെ മൃതദേഹമെങ്കില്‍ മൂത്തമകളുടെ ശരീരം ഒരു സ്യൂട്ട്‌കേസിനുള്ളിലായിരുന്നു. അലമാരയ്ക്കുള്ളിലും മുറിയിലുമായാണ് മറ്റ് രണ്ട് പെണ്‍മക്കളുടെയും മൃതശരീരം കിട്ടിയത്.
ആത്മഹത്യയാണെന്ന സംശയമാണ് പൊലീസിനുള്ളത്. മക്കളെയും ഭാര്യയെയും കൊന്നശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാമെന്ന് പൊലീസ് സുപ്രണ്ട് നിതിന്‍ തിവാരി ചൂണ്ടികാട്ടി. വിശദമായ അന്വേഷണത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാകു എന്നും അദ്ദേഹം അറിയിച്ചു.
