ബാലരാമപുരം മാർക്കറ്റിലെ പണപ്പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് സ്റ്റേഷനിലെ സംഘർഷത്തിലേക്ക് എത്തിയത്.
തിരുവനന്തപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനുള്ളിൽ അക്രമം നടത്തിയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു. പരാതി നൽകാനെത്തിയവരെ സ്റ്റേഷനുള്ളിൽ വെച്ച് മർദ്ദിച്ചെന്നാണ് കേസ്.
ബാലരാമപുരം മാർക്കറ്റിലെ പണപ്പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് സ്റ്റേഷനിലെ സംഘർഷത്തിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ നേതാവ് ഷാജിക് അലിയുടെ നേതൃത്വത്തിലാണ് പരാതി നൽകാൻ സ്റ്റേഷനിലെത്തിയവരെ അടിച്ചത്. മാർക്കറ്റിൽ വെച്ച് ഷാജിക് അലിയും സംഘവും അടിച്ചെന്ന പരാതിയുമായെത്തിയ ഷാജുമോൻ, അൽ അമീൻ എന്നിവർക്കാണ് സ്റ്റേഷനിൽ പൊലീസിന്റെ സാന്നിധ്യത്തിലും അടിയേറ്റത്. ഷാജിക് അലിയെയെും സംഘത്തെയും പൊലീസ് ഒന്നും ചെയ്തില്ല. സ്റ്റേഷന് പുറത്തുവെച്ചും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ സ്ഥലത്തെത്തിയശേഷമാണ് ഇരുസംഘങ്ങളും പിരിഞ്ഞത്. സംഭവം വിവാദമായതോടെയാണ് ഷാജിക് അലി, ഷാജഹാൻ, ഷക്കീർ എന്നിവർക്കെതിരെ കേസെടുത്തുത്.
