സുഖ്മയിലെ ലൈവ്‍ലിഹുഡ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. മാവോയിസ്റ്റ് സംഘടനയുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ ശങ്കറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

മാല്‍ക്കൻഗിരി: കുനാന്‍പാലിയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടുകിട്ടി. സുഖ്മ സ്വദേശിയായ ശങ്കര്‍ ആണ് മരിച്ചത്. ഇയാളെ മാവോയിസ്റ്റുകളാണ് തട്ടിക്കൊണ്ടുപോയി വധിച്ചതെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സുഖ്മയിലെ ലൈവ്‍ലിഹുഡ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. മാവോയിസ്റ്റ് സംഘടനയുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ ശങ്കറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

രണ്ട് ദിവസങ്ങള്‍ക്ക് മുന്പാണ് ശങ്കറിനെ കാണാതായത്. പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് മാല്‍ക്കന്‍ഗിരിയില്‍ വച്ച് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ശങ്കറിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സുഖ്മയിലെ വിവിധയിടങ്ങളില്‍ പൊലീസ് കാവല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.