വീടിന് തീപിടിച്ചത് കൊലപാതകശ്രമമെന്ന് പൊലീസ്

മലപ്പുറം: മലപ്പുറം വാഴക്കാട് എട്ടംഗ കുടുംബത്തെ തീകൊളുത്തിക്കൊല്ലാൻ ശ്രമം. ഇന്ന് പുലര്‍ച്ചെയാണ് വീടിന് തീവെച്ച് അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നത്. വീട് കത്തിക്കാൻ ശ്രമിച്ച അയല്‍വാസി അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട് കത്തിക്കാനുള്ള ശ്രമം സിസി ടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവത്തിലെ ആസൂത്രണം പുറത്തായത്.

വാഴക്കാട് സ്വദേശി അബൂബക്കര്‍ എന്നയാളുടെ വീടിന് ഇന്ന് പുലര്‍‍ച്ചെ രണ്ടര മണിയോടെയാണ് തീപിടിച്ചത്.അദ്ദേഹത്തിന്‍റെ ലുകുട്ടികളും അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീടുകളില്‍ നിന്നെത്തിയ രണ്ട് കുട്ടികളും അടക്കം എട്ടു കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന മുറിക്ക് സമീപത്താണ് തീ പടര്‍ന്നത്. അബൂബക്കറും ഭാര്യയും തൊട്ടടുത്ത മുറിയിലും ഉണ്ടായിരുന്നു.തീയും പുകയും കാരമം കുട്ടികള്‍ ബഹളം വച്ചതോടെ അബൂബക്കറും ഓടിക്കൂടിയ നാട്ടുകാരും തീ കെടുത്തുകയും കുട്ടികളെ രക്ഷിക്കുകയുമായിരുന്നു.പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ മണ്ണണ്ണയുടെ സാനിദ്ധ്യം ബോധ്യപെട്ടു.സമീപത്തെ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയിലെ ദൃശ്യം പരിശോധിച്ചപ്പോഴാണ്.

അയല്‍വാസിയായ അലി എന്നയാള്‍ മണ്ണണ്ണ കന്നാസുമായി പോകുന്നത് പൊലീസിന്‍റെ പെട്ടത്. ഇതേതുടര്‍‍ന്ന് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അടക്കകച്ചവടവുമായി ബന്ധപെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അബൂബക്കറിന്‍റെ വീട് കത്തിക്കാൻ ശ്രമിച്ചതെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. ആളുകളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നാശനഷ്ടമുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെന്നും അലി പൊലീസിനോട് പറഞ്ഞു.