അതേസമയം കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് തന്നെ നോട്ടീസ് അയക്കുമെന്ന് ഐ.ജി വിജയ് സാക്കറേ. അന്വേഷണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐ.ജി. 

കൊച്ചി: ബിഷപ്പ് ബലാത്സംഗം ചെയ്തോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വൈക്കം ഡിവൈഎസ്പി. പലതവണ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നായിരുന്നു സത്യവാങ്മൂലം. എന്നാല്‍ സത്യവാങ്മൂലം നല്‍കിയത് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുമ്പെന്നും ഡിവൈഎസ്പി പറഞ്ഞു.

അതേസമയം കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് തന്നെ നോട്ടീസ് അയക്കുമെന്ന് ഐ.ജി വിജയ് സാക്കറേ. അന്വേഷണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐ.ജി. 

അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പുരോഗതി വിലയിരുത്താനാണ് ഇന്ന് യോഗം ചേര്‍ന്നത്. കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്‍റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്‍റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണം.

19 ന് ഹാജരാകുന്ന ബിഷപ്പിനെ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്‍റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യുന്നത്. മൊഴികളിലെ വൈരുദ്ധ്യം തീര്‍ക്കാന്‍ വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും.