അല്‍ ദെയ്ദ്: യമനില്‍ മലയാളി യുവതി സ്വദേശിയായ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. നൂറ്റിപ്പത്തു കഷ്ണങ്ങളാക്കിയ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. താമസയിടത്തെ കുടിവെള്ള ടാങ്കില്‍ നിന്നാണ് മൃദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയ്ക്കായി അല്‍ ദെയ്ദ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അല്‍ ദെയ്ദില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു നിമിഷ. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്.