മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ മൂന്നരക്കോടിയുടെ പഴയ നോട്ടുകള്‍ പിടികൂടി. പണവുമായി അഞ്ചു പേരടങ്ങുന്ന സംഘം പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മലപ്പുറം കൊളത്തുര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് നജീബ് നാദാപുരം സ്വദേസി ഷംസു, കോഴിക്കോട് സ്വദേശികളായ രാജീവ്, ഹാഷിം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പണത്തിന്റെ ഉറവിടം കണ്ടെത്താനായി പോലീസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്.