മൊയ്തീൻ കുട്ടിക്കെതിരെ ചുമത്തിയത് ദുർബലവകുപ്പുകളാണെന്നാണ് ആരോപണം
മലപ്പുറം: സിനിമ തിയ്യറ്ററിൽ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് വീണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാരോപണം. മൊയ്തീൻ കുട്ടിക്കെതിരെ ചുമത്തിയത് ദുർബലവകുപ്പുകളാണെന്നാണ് ആരോപണം.
പോക്സോയിലെ 5 എം വകുപ്പ് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട്.
കുട്ടിയുടെ മൊഴി എടുത്ത ശുശുക്ഷേമ സമിതി 5ാം വകുപ്പ് ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് നീക്കം കേസിനെ ദുർബലമാക്കുമെന്ന് ശിശുക്ഷേമസമിതി ചെയർമാൻ എം മണികണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട്
പറഞ്ഞു.
5ാം വകുപ്പു കൂടി ചേർക്കാൻ പൊലീസിന് നിർദ്ദേശം നൽകുമെന്ന് കുട്ടിയുടെ മൊഴി എടുത്ത ശിശുക്ഷേമസമിതി അംഗം കവിത ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയിരുന്നു. രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് കുട്ടിയുടെ മൊഴിയുണ്ട്. അതിനാൽ പോക്സോ നിയമത്തിലെ 5 എം വകുപ്പ് നിർബന്ധമെന്നും കവിത വ്യക്തമാക്കിയിരുന്നു.
