ഞായറാഴ്ച ശവസംസ്ക്കാരം നടക്കുന്നെന്ന രഹസ്യസൂചനയെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.  പൊലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടിയുടെ മൃതദേഹത്തിന് തീകൊളുത്തിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് പരീക്ഷണത്തിനായി അയച്ചിട്ടുണ്ട്. 

റോത്തക്ക്: ദുരഭിമാനക്കൊലയെന്ന സംശയത്തെ തുടര്‍ന്ന് ഹരിയാനയിലെ റോത്തക്കില്‍ കൌമാരക്കാരിയുടെ ശവസംസ്ക്കാരം പൊലീസ് തടഞ്ഞു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ ശനിയാഴ്ച മരിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായിരുന്നു എന്നും ആശുപത്രിയിലേക്ക് പോകുന്ന വഴി മരണപ്പെട്ടെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. 