കാസര്‍കോട്: വാഹന പരിശോധന നടത്തുന്ന എസ്‌ഐമാര്‍ സൂക്ഷിക്കുക. ഫൈന്‍ റസീപ്റ്റുള്ള ടിആര്‍ പുസ്തകം നഷ്ടപ്പെട്ടാല്‍ പണിപോകും. ഇങ്ങനെ ടിആര്‍ പു്‌സതകം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആദ്യമായി ഒരു എസ്.ഐക്ക് സസ്‌പെന്‍ഷനും കിട്ടി.
കാസര്‍കോട് ബേക്കലം പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ സോമയ്യക്കാണ് പണികിട്ടിയത്. പള്ളിക്കരയില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടരുന്നതിനിടെയാണ് സോമയ്യയുടെ കൈയില്‍ നിന്ന് ടിആര്‍ ബുക്ക് നഷ്ടപ്പെട്ടത്. ടിആര്‍ അഞ്ച് നമ്പര്‍ ബുക്കില്‍ 100 റസീറ്റുകളാണ് ഉണ്ടായിരുന്നത്.
്
വാഹന പരിശോധന കഴിഞ്ഞ് തിരികെ സ്റ്റേഷനിലെത്തിയ സോമയ്യക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ടിആര്‍ ബുക്ക് തിരിച്ചേല്‍പ്പിക്കാന്‍ സാധിച്ചില്ല. ബുക്ക് തിരികെ ഏല്‍പ്പിക്കാത്തതുമായി ബന്ധപ്പെട്ട് സോമയ്യ നല്‍കിയ മറുപടിയില്‍ പോലീസ് ചീഫ് തൃപിതനായില്ല. കൃത്യനിര്‍വഹണത്തില്‍ നിരുത്തരവാദിത്തം കാട്ടിയെന്ന കാണിച്ച് സസ്‌പെന്‍ഷന്‍ എത്തി.
