വയനാട്ടിലെ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായെന്ന് സംശയം. ഇവിടുത്തെ കുട്ടികെളെ സാമൂഹ്യ ക്ഷേമ വകുപ്പ് ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയരാക്കും. പ്രായപൂര്‍ത്തിയാവാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന യത്തീംഖാന അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇന്നലെ അഞ്ചുപേരെ അറസ്റ്റു ചെയ്തിരുന്നു.
കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായോ എന്ന കാര്യത്തില്‍ സാമൂഹിക നീതി വകുപ്പിനും പൊലീസിനും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയമാക്കി പീഡനത്തിന്റെ വിശദാംശങ്ങളും മറ്റു വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നത്. ഇതിനായി സാമൂഹിക നീതി വകുപ്പിലെ കൗണ്‍സിലര്‍മാരെ വയനാട്ടില്‍ എത്തിക്കും. ഇന്നലെ അറസ്റ്റിലായ അഞ്ച് പേരെയും പൊലീസ് ഇപ്പോള്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ഹോസ്റ്റലില്‍ നിന്ന് സ്കൂളിലേക്ക് പോകുന്ന വഴിക്ക് പീഡനത്തിരയായി എന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.
