Asianet News MalayalamAsianet News Malayalam

അസി.കമ്മീഷണറുടെ പേരിൽ വ്യാജ ശബ്ദ സന്ദേശം; പൊലീസ് കേസെടുത്തു

police take action aganist fake news in child kidnapper issue
Author
First Published Feb 7, 2018, 1:13 PM IST

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ഭീതി പരത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു. സിറ്റി പൊലീസ് അസി.കമ്മീഷണറുടെ പേരിൽ വ്യാജ ശബ്ദ സന്ദേശം. കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തു. സിറ്റി എ.സി കെ.ലാൽജിയുടെ പേരിലാണ് വ്യാജ ഓഡിയോ സന്ദേശം പ്രചരിച്ചത്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ പരിഭ്രാന്തിയിലാക്കും വിധം വ്യാജ സന്ദേശമുണ്ടാക്കിയെന്നാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ്  നടപടി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയെന്ന പേരില്‍ വ്യാജ സംഘം പ്രചരിപ്പിക്കുന്നവരെ കേസെടുക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം അറിയിച്ചു. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം ചുമത്തും.    

 

Follow Us:
Download App:
  • android
  • ios