Asianet News MalayalamAsianet News Malayalam

സുനിത ദേവദാസിനെതിരായ സൈബര്‍ ആക്രമണം: പൊലീസ് നടപടി ആരംഭിച്ചു

നേരത്തെ സുനിത നല്‍കിയ പരാതിയില്‍ ഹൈടെക് സെല്‍ പ്രഥാമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു

Police take action on cyber attack on sunitha devadas
Author
Kerala, First Published Feb 10, 2019, 3:47 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിക്കാന്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. സുനിത ദേവദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈം ബ്രാഞ്ച് എ‍ഡിജിപിക്കായിരിക്കും കേസിന്‍റെ അന്വേഷണ ചുമതല.

നേരത്തെ സുനിത നല്‍കിയ പരാതിയില്‍ ഹൈടെക് സെല്‍ പ്രഥാമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ ഇട്ട് അന്വേഷണം  നടത്താന്‍ നിര്‍ദേശം നല്‍കിയത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്നു എന്ന രീതിയില്‍ വ്യാജവാര്‍ത്ത വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചു എന്നാണ് സുനിതയുടെ പരാതി.

ശബരിമല അടക്കമുള്ള വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ പ്രകോപിതരായവരാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ എന്നാണ് സുനിതയുടെ പരാതി. 

Follow Us:
Download App:
  • android
  • ios