കെവിന്‍റെ മരണത്തിന് മുമ്പ് പൊലീസ് പകർത്തിയ പ്രതികളുടെ ചിത്രങ്ങൾ പുറത്ത്

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ പൊലീസ് പകർത്തിയ ചിത്രങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോകലിന് മുൻപ് പട്രോളിംഗ് സംഘം പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികൾക്ക് സഹായം ചെയ്തുവെന്ന് അന്വേഷണ സംഘം കരുതുന്ന എഎസ്ഐ ബിജുവാണ് ഷാനു ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളെടുത്തത്. ഈ ചിത്രങ്ങൾ ഡിവൈഎസ്പിക്കും സ്പെഷ്യൽ ബ്രാഞ്ചിനും നൽകിയിരുന്നുവെന്നാണ് ബിജുവിന്റെ മൊഴി.

പട്രോളിങ്ങിനിടെ ഒന്നര മണിക്കൂറോളം പ്രതികളെ എഎസ്ഐ ബിജു ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ ഗള്‍ഫില്‍ നിന്ന് വരികയാണെന്നും കല്യാണത്തിന് പോവുകയാണെന്നടക്കമുള്ള വൈരുദ്ധ്യമുള്ള ഉത്തരങ്ങള്‍ നല്‍കിയിട്ടും കൈക്കൂലി നല്‍കി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സമയത്ത് ഇവരുടെ കയ്യിലിരുന്ന ഐഡന്‍റിന്‍റി കാര്‍ഡടക്കമുള്ളവയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.