നിരവധി കേസുകളില്‍ പ്രതിയായ ദേശത്തിനകം സ്വദേശി ഉണ്ണിയും ഇയാളുടെ അച്ഛന്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് മാരകായുധങ്ങളുപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചത്.

കായംകുളം രണ്ടാം കുറ്റിക്കടുത്തുള്ള ദേശത്തിനത്ത് ലക്ഷംവീട് കോളനിയില്‍ വൈകീട്ടോടെയാണ് സംഭവം. രണ്ട് വധശ്രമക്കേസുകള്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉണ്ണിയെ പിടികൂടാന്‍ എത്തിയതായിരുന്നു എ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് പൊലീസുകാര്‍ പ്രതിയായ ഉണ്ണിയെ പിടികൂടി ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ കമ്പിവടി കൊണ്ട് പൊലീസുകാരുടെ തലയ്ക്കടിക്കുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ ഇക്ബാലിന് നെഞ്ചിലാണ് വെട്ടേറ്റത്. കായംകുളം പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സിയാദ് സിവില്‍പോലീസ് ഓഫീസര്‍മാരായ സതീഷ്, രാജേഷ് എന്നിവര്‍ക്കും വെട്ടേറ്റു. പരുക്കേറ്റ നാലു പേരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമായതിനെ തുടര്‍ന്ന് ഇക്ബാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുമൂന്നുപേരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.