കോട്ടയം: മോഷണം തടയാന്‍ വീടുകളിലെ പുറകിലത്തെ വാതില്‍ കൂടുതല്‍ സുരക്ഷിതമാക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിലൂടെയുള്ള യാത്രയില്‍ കാറിന്റെ ഗ്ലാസിലേക്ക് ആരെങ്കിലും മുട്ടയെറിഞ്ഞാല്‍ ഉടന്‍ വൈപ്പറിട്ട് തുടച്ചാല്‍ കാഴ്ച പൂര്‍ണ്ണമായും മങ്ങുമെന്നും ഇത് അപകടത്തിലേക്ക് നയിക്കുമെന്നും കോട്ടയം എസ്‌പി പി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിരുട്ടുഗ്രാമവാസികള്‍ക്ക് ഏറ്റവും വളക്കുറുള്ള മണ്ണാണ് കേരളമെന്ന് പൊലീസ് വിശദീകരിക്കുന്നു. ശിവഗംഗ രാമനാഥപുരം സായിക്കൂടി തുടങ്ങിയസ്ഥലങ്ങളില്‍ നിന്നുള്ള സംഘം സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ എത്തുന്നുണ്ട്. ഇവരെ തടയുന്നതിന് വീട്ടുകള്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം. പിന്‍വാതില്‍ വഴിയാണ് ആക്രമണങ്ങള്‍ കൂടുതല്‍.
സംയമനം കൈവിടാതെ ഉടന്‍ തന്നെ പൊലീസിനെ വിളിക്കണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര പോകുമ്പോള്‍ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണവും പെരുകുന്നുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിലേക്കുള്ള യാത്രയില്‍ റോഡില്‍ ആക്രമണങ്ങള്‍ പതിവാണ്. യാത്ര പോകുമ്പോള്‍ പുറത്തെ ഗേറ്റ് പൂട്ടരുതെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു. ഇത് മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ആള്‍ത്തമാസമില്ലാത്ത വീടുകള്‍ കണ്ടുപിടിക്കാന്‍ ഇതിലൂടെ മോഷ്ടാക്കള്‍ക്ക് എളുപ്പം കഴിയുമെന്നും പോലീസ് പറയുന്നു.
