ചെന്നൈ: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കര്‍ണന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആന്ധ്രാപ്രദേശിലെ കാളഹസ്തിയിലാണ് കര്‍ണന്‍ ഇപ്പോഴുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ ചെന്നൈയിലെത്തിയ കൊല്‍ക്കത്തയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കര്‍ണനെ കണ്ടെത്താനായിരുന്നില്ല. നിലവില്‍ പൊലീസ് സംഘം കാളഹസ്തിയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതിയലക്ഷ്യ കേസില്‍ ജസ്റ്റിസ് കര്‍ണനെ സുപ്രീം കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്.