കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടാന്‍ അപേക്ഷ നല്‍കുമെന്ന് സൂചന. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ച് ഇന്ന് അങ്കമാലി മജസിട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയേക്കും.
മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയതെങ്കിലും രണ്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് കോടതിയില്‍ വാദം നടക്കും. പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാവുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ദിലീപിനെ ഇനിയും കസ്റ്റഡിയില്‍ വേണമെന്നുമുള്ള നിലപാടിലാണ് അന്വേഷണ സംഘം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ദീലിപിനെ തെളിവെടുപ്പ് നടത്തിയിരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും.
