കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ അഭിഭാഷകനായ ഫെനി ബാലക്യഷ്ണന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ഫെനിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. മുഖ്യപ്രതി സുനില്‍ കുമാറിന് കീഴടങ്ങാന്‍ നിയമസഹായം തേടി രണ്ടു പേര്‍ സമീപിച്ചിരുന്നെന്നും അവര്‍ ഒരു മാഡത്തെക്കുറിച്ച് പറഞ്ഞെന്നും ഫെനി പറഞ്ഞിരുന്നതായി ദിലീപിന്റെ മൊഴിയിലുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്.