ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവം ദില്ലി ഉപമുഖ്യമന്ത്രിയെ പൊലീസ് ചോദ്യം ചെയ്തു

ദില്ലി: ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ കൈയ്യേറ്റം ചെയ്തെന്ന കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് ചോദ്യം ചെയ്തു. ഒരാഴ്ച്ച മുമ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പ്രൈവറ്റ് സെക്രട്ടറിയേയും പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്ന ശേഷമാണ് ആംആദ്മി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. നേരത്തെ കെജ്രിവാളിന്‍റെ വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചിരുന്നു