ആലഞ്ചേരി ഇപ്പോൾ എറണാകുളത്തില്ലാത്തതിനാല്‍ അദ്ദേഹം  തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്‍റെ സമയം കൂടി പരിഗണിച്ചാകും മൊഴിയെടുപ്പ്.

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് എടുത്തേക്കും. എറണാകുളത്തെ ബിഷപ്പ് ഹൗസിലായിരിക്കും വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുപ്പ്. ആലഞ്ചേരി ഇപ്പോൾ എറണാകുളത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്‍റെ സമയം കൂടി പരിഗണിച്ചാകും മൊഴിയെടുപ്പ്.

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് ആർച്ച് ബിഷപ്പിനും പരാതി നൽകിയിരുന്നതായി കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കർദിനാളിന്റെ മൊഴി എടുക്കുന്നത്. കേസിൽ നേരത്തെ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് പള്ളി വികാരിയുടെയും മൊഴി എടുത്തിരുന്നു.