ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഉപരോധസമരം നടത്തുന്നവർക്ക് എതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേർക്ക് എതിരെയാണ് കേസ്. തിരിച്ചു പോകുന്ന കാര്യത്തിൽ ഉടൻ നിലപാടറിയിക്കണമെന്നാണ് തൃപ്തിയോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഉപരോധസമരം നടത്തുന്നവർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 250 പേർക്ക് എതിരെയാണ് കേസ്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധം സമരം നടത്തിയതിനാണ് കേസെടുത്തത്. 

അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവർക്കുമെതിരെ നെടുമ്പാശ്ശേരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങൾ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ചയാണ് പരാതി നൽകിയിരിക്കുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ.പി.പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്. 

Read More: തൃപ്തി ദേശായി മടങ്ങാനൊരുങ്ങുന്നു: മടക്കം നാടകീയനീക്കങ്ങളുടെ മണിക്കൂറുകൾക്കൊടുവിൽ