തോടന്നൂര്‍ എംഎച്ച്ഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഹസ്നാസിനെ കഴിഞ്ഞ ശനിയാഴ്ത വീട്ടിലെ കുളിമുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ റാഗിങ് ആണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തെന്ന പരാതിയാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്നത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെന്ന് തെറ്റിദ്ധരിച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനിയെ ഹസ്നാസ് ഉള്‍പ്പടെയുള്ള സംഘം റാഗ് ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹസ്നാസിനെ ഭീഷണിപ്പെടുത്തയതുമാണ് അനിഷ്‌ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന സൂചനയും ഉയര്‍ന്നിരുന്നു. വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.