കൊല്ലം: കൊല്ലത്ത് പൊലീസ് ക്രൂരത. യുവാവിനെ കള്ളക്കേസിൽ കുരുക്കി ജയിലടച്ചു. ബനിയൻ വിൽപ്പനക്കാരനെ കള്ളക്കേസിൽ ജയിലിലടച്ചത് 8 മാസം . അരുമന സ്വദേശി മുകേഷാണ് പൊലീസ് കസ്റ്റഡിയിൽ നേരിട്ടത് കൊടിയ പീഡനത്തിന് ഇരയായത്. ആളുമാറി അറസ്റ്റ് ചെയ്ത് മറച്ചുവയ്ക്കാൻ അരിപ്പൊടി മയക്കുമരുന്നാക്കി . ഏഷ്യാനെറ്റ് ന്യൂസാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ലോക് നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് ഐജിക്ക് നിർദ്ദേശം നൽകി. ഐജി ബൽറാം കുമാർ ഉപാദ്ധ്യക്കാണ് നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചയുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.