മധുരയില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു കാണാതായ കോൺഗ്രസ് നേതാവിനെ അന്വേഷിച്ചിറങ്ങിയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു

മധുര: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ കോൺഗ്രസ് നേതാവും പൂവച്ചൽ മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോണ്‍സനെ അന്വേഷിച്ചിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം അപകടത്തിൽപ്പെട്ടു. കാട്ടാക്കടയിൽ നിന്നും യാത്ര തിരിച്ച വാഹനമാണ് പുലർച്ചെ മധുരയിൽ വെച്ച് അപടത്തില്‍പ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനത്തിലുണ്ടായിരുന്നുവര്‍ പ്രദേശത്തെ മീനാക്ഷി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പോലീസ് ഉദ്യോഗസ്ഥരും മറ്റു രണ്ടുപേരും ഡ്രൈവറും ആണ് ചികിത്സയിൽ ഉള്ളത്. അപകടത്തില്‍ ആരുടെയും പരിക്കുകൾ ഗുരുതരമില്ല