കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതിന് പൊലീസുകാരൻ കസ്റ്റഡിയിൽ. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷെമിമോൻ എന്ന ഷാജിയെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് പള്ളിയിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ കുട്ടിയുടെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കാഞ്ഞിരപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.