കൊച്ചി: രാഷ്ടീയ കൊലകളിലെ സിബിഐ അന്വേഷണത്തില്‍ ഉപഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ നിയമവിരുദ്ധമായി എത്തിക്കാൻ ശ്രമം . അടുത്ത 13ന് ഹർജി പരിഗണിക്കാൻ ഇരിക്കെയാണ് നീക്കം.

മറ്റൊരു ഡിവിഷൻ ബഞ്ച് കേസ് പരിഗണിക്കുന്നതിനിടെ ഉപഹര്‍ജി എങ്ങനെ തന്റെ ബഞ്ചിൽ എത്തിയെന്ന് ചീഫ് ജസ്റ്റിസ്‌ ചോദിച്ചു. ഉപഹര്ജി സമർപ്പിച്ചാൽ മൂന്നാം ദിവസമാണ് നിയമപരമായി ബഞ്ചിലെത്തുക. ഇന്നലെ സമർപ്പിച്ച ഹർജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ എത്തുകയായിരുന്നു. പിൻവാതിലിലൂടെ ഹർജി എത്തിയതിൽ മുതിർന്ന സർക്കാർ അഭിഭാഷകർ ഹൈ കോടതി രജിസ്ട്രി ക്ക് പരാതി നൽകി

സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നായിരുന്നു സർക്കാര്‍ വാദം. ഏഴു കേസുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐയും അറിയിച്ചിരുന്നു. തലശ്ശേിയിലെ ഗോപാലൻ അടിയോടി സ്മാരക ട്രസ്റ്റായിരുന്നു ഹര്‍ജിക്കാര്‍. കണ്ണൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്‍റെ ബന്ധുക്കളും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.