ദില്ലി: വാഹന ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് സുപ്രിംകോടതി നിര്‍ബന്ധമാക്കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മേത്ത നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റീസ് ബദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ദില്ലിയിലെ എല്ലാ പെട്രോള്‍ പമ്പുകളിലും മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണണം. നാലാഴ്ചയ്‌ക്കകം കേന്ദ്രം ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.