മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പൊമ്പിളെ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സത്യഗ്രഹം മൂന്നാറില്‍ തുടരുകയാണ്. ഗോമതിയാണ് ഇന്ന് സത്യഗ്രഹം ഇരിക്കുന്നത്. പിന്തുണയുമായി ആം ആദ്മി പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ട്. വിവാദ പ്രസംഗം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മന്ത്രി മാപ്പ് പറയാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. അടിമാലിക്ക് സമീപം ഇരുപതേക്കറില് പൊമ്പിളെ ഒരുമൈ പ്രവര്‍ത്തകരെ പരിഹസിച്ച് മന്ത്രി പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.