മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ വിവാദ പ്രസ്താവനക്കെതിരെ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതിയെയും കൗസല്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഗോമതിയെ ആശുപത്രിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി പറഞ്ഞു.