കുമളി: രാത്രിയില്‍ സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം നടന്നെങ്കിലും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. മണി മൂന്നാറിലെത്തി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് സമരക്കാര്‍. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മൂന്നാറിലെത്തും. അതേസമയം, സമരം മൂന്നാറിലെ ടൂറിസം മേഖലയെ തകര്‍ക്കുന്നുവെന്നാരോപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും നടത്തും. സമരം മൂലം കച്ചവടസ്ഥാപനങ്ങളില്‍ ആളില്ലാതായെന്നും ടാക്‌സി വാഹനങ്ങള്‍ക്ക് ഓട്ടമില്ലാതായെന്നുമാണ് ഇവരുടെ വാദം.