Asianet News MalayalamAsianet News Malayalam

കേരളത്തിന് മാത്രമല്ല ശബരിമല രാജ്യത്തെ ഭക്തര്‍ക്കെല്ലാം സ്വന്തമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറ‍ഞ്ഞു. രാഷ്ട്രീയ തീരുമാനങ്ങള്‍ പറയാനില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചത്.  
 

pon radhakrishnan slams govt on 144 declared in sabarimala
Author
Pathanamthitta, First Published Nov 21, 2018, 5:44 PM IST

പത്തനംതിട്ട: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെയും പൊലീസ് നടപടിയെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ട തന്നോട് ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല. സംസ്ഥാനത്തെ മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ എന്നും സര്‍ക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാവണമെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ശബരില കേരളത്തിന്‍റെത് മാത്രമല്ല. രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള അവസരം ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാകണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നത്. സന്നിധാനത്ത് ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറ‍ഞ്ഞു. രാഷ്ട്രീയ തീരുമാനങ്ങള്‍ പറയാനില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചത്.  
 

Follow Us:
Download App:
  • android
  • ios