ആരാധകര്‍ വിഷമിക്കേണ്ടെന്നും അടുത്ത തവണ ഭാഗ്യമുണ്ടാകുമെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സന്ദേശം നല്‍കിയത്

വത്തിക്കാന്‍: ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസ വാക്കുകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ബ്രസീല്‍ ആരാധകര്‍ വിഷമിക്കേണ്ടെന്നും അടുത്ത തവണ ഭാഗ്യമുണ്ടാകുമെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സന്ദേശം നല്‍കിയത്. അര്‍ജന്റീനക്കാരനായ മാര്‍പാപ്പ ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

കായിക മേഖലയിൽ അതീവ തൽപരനായ മാർപ്പാപ്പയ്ക്ക് ഏറ്റവും ഇഷ്ടം ഫുട്ബോളാണ്. ഫുട്ബോൾ പ്രചാരണ പരിപാടികളിലും അദ്ദേഹം സജീവമാണ്. വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ ടീമുകളുമായി കൂടിക്കാഴ്ച നടത്താറുള്ള മാർപ്പാപ്പയുടെ കൈവശം ജഴ്സികളുൾപ്പെടെയുള്ള സമ്മാനങ്ങളുടെ വൻ ശേഖരവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ സന്ദേശം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. 

സെന്റ്റ പീറ്റേഴ്സ് ബസലിക്കയിലെ പതിവ് കുർബാനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പ സന്ദേശം നല്‍കിയത്. ധൈര്യം വിടരുത്, അടുത്ത തവണ ഭാഗ്യമുണ്ടാകുമെന്ന സന്ദേശം ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു.