മ്യാന്‍മാര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനങ്ങള്‍ നാളെ തുടങ്ങും. ഇന്നു രാത്രിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ നിന്ന് പുറപ്പെടുക. നാളെ ഉച്ചയോടുകൂടി അദ്ദേഹം മ്യാന്‍മറില്‍ എത്തും. 
ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്.

മ്യാന്‍മാറില്‍ നിന്നു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് മാര്‍പാപ്പ എന്തു പറയുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മ്യാന്‍മര്‍ പര്യടനം 30നു പൂര്‍ത്തിയാക്കുന്ന മാര്‍പാപ്പ ത്രിദിന സന്ദര്‍ശനത്തിന് ബംഗ്ലദേശിലെക്ക് തിരിക്കും.