കോട്ടയം: കോട്ടയത്ത് വീണ്ടും അശ്ലീല സി.ഡി വേട്ട. കഞ്ഞിക്കുഴിയിലെ ഹലോ മൊബൈല്‍ കടയില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 12 അശ്ലീല സി.ഡികളാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം കോട്ടയം ടൗണിലെ വഴിവാണിഭക്കാരില്‍ നിന്നും നിരവധി അശ്ലീല സി.ഡികള്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. കഞ്ഞിക്കുഴിയിലെ കടയില്‍ പണ്ടും അശ്ലീല സി.ഡി കള്‍ സൂക്ഷിച്ചതിന് കേസ് എടുത്തിരുന്നു. കടയുടമ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.