ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് സഹായകമാകുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 10 മില്ല്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്ത് പോണോഗ്രഫി പ്രസാധകനായ ലാറി ഫ്ലയ്ന്‍റ്. വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍റെ ഞായറാഴ്ച പതിപ്പിലാണ് ലാറി പരസ്യം നല്‍കിയിരിക്കുന്നത്. ലാറിയുടെ ഈ പരസ്യമാണ് വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍റെ ഒരു മുഴുവന്‍ പേജില്‍.
കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്‍റ് ഇലക്ഷന്‍ പ്രചാരണ സമയത്ത് സമാനമായ മറ്റൊരു പരസ്യം ലാറി നല്‍കിയിരുന്നു. ട്രംപിന്‍റെ നിയമ വിരുദ്ധമായ ലൈംഗീക ബന്ധങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നവര്‍ക്ക് ഒരു മില്ല്യണ്‍ യുഎസ് ഡോളറാണ് ലാറി വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് 2005 ല്‍ 'ആക്സസ് ഹോളിവുഡ്' എന്ന ഷോയില്‍ സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് പൊങ്ങച്ചം പറയുന്ന ട്രംപിന്‍റെ വീഡിയോ പുറത്തായിരുന്നു. എന്നാല്‍ പുതിയ പരസ്യത്തിനെതിരെ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
