പോര്‍ച്ചുഗല്‍-ഇറാന്‍ മത്സരത്തില്‍ റെക്കോര്‍ഡ് പാസുകളുമായി പോര്‍ച്ചുഗല്‍
മോസ്കോ: പോര്ച്ചുഗല്-ഇറാന് മത്സരത്തില് റെക്കോര്ഡ് പാസുകളുമായി പോര്ച്ചുഗല്. മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള് 262 പാസുകളാണ് റൊണാള്ഡോയും സംഘവും കൈമാറിയത്. 1966 മുതലുള്ള ലോകകപ്പിന്റെ ചരത്രത്തില് ആദ്യ പകുതിയില് ഇത്രയും പാസുകള് നല്കുന്നത് ആദ്യമായാണ്.
ലോകകപ്പില് ഗ്രൂപ്പ് ബിയില് ഇറാനെതിരെ ഒരു ഗോളിന്റെ സമനിലയുമായി പോര്ച്ചുഗല് പ്ലേ ഓഫില്. സമനിലയോടെ ഗ്രൂപ്പില് രണ്ടാം സ്ഥാനക്കാരായ പോര്ച്ചുഗല് പ്രീക്വാര്ട്ടറില് ഉറുഗ്വെയെ നേരിടും. ആദ്യ പകുതിയില് റിക്കാര്ഡോ കരിസ്മയുടെ വണ്ടര് ഗോളില് മുന്നിലെത്തിയ പോര്ച്ചുഗലിന് രണ്ടാം പകുതിയില് ലഭിച്ച പെനാല്റ്റി ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തി. അതേസമയം ഇറാന് പെനാല്റ്റിയിലൂടെ അന്സാരിഫാദ് സമനില നേടിക്കൊടുത്തു.
